ചാവക്കാട് : തിരുവത്ര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മാർഗ്ഗ ദീപം 2020 ഉപദേശക സമിതി ചെയർമാൻ അബ്ദുൽ കരീം ബാഖവി ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന മാർഗ്ഗദർശന ക്ലാസ്സിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
ദേശീയ അവാർഡ് ജേതാവ് ഡോ. അബ്ദുൽ റഷീദ് കെ എം വിദ്യാർത്ഥികൾക്ക് പഠനത്തെ കുറിച്ചും പരീക്ഷകളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചും മാർഗ്ഗ നിർദേശങ്ങൾ നൽകി.
മുഹമ്മദ്‌ യൂസുഫ് ഹാജി മനയത്ത്, പി കെ സെയ്താലിക്കുട്ടി, ടി എം സലാം, ടി അബൂബക്കർ ഹാജി, പി എം അഷ്‌കർ എന്നിവർ സംസാരിച്ചു.