ഗുരുവായൂർ നഗരസഭായു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം വാക്ക് ഫോർ ഗുരുവായൂർ എന്ന പദയാത്ര സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം വാക്ക് ഫോർ ഗുരുവായൂർ എന്ന പദയാത്ര സംഘടിപ്പിച്ചു. എ ഐ സി സി സെക്രട്ടറിയും മുൻ എം പിയുമായ ടി എൻ പ്രതാപൻ നേതൃത്വം നൽകി.
തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയനും മാനേജിംഗ് കമ്മിറ്റി അംഗവും രാജിവെക്കണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര പടിഞ്ഞാറെ നടയിൽ സമാപിച്ചു. ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത്, തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ പി ഉദയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂർ, യു ഡി എഫ് നേതാക്കളായ ആർ രവികുമാർ, കെ. പി എ റഷീദ്, എ.ടി സ്റ്റീഫൻ, ആർ വി ജലീൽ, സി എസ് സൂരജ്, വർഗ്ഗീസ് ചീരൻ, ഒ കെ ആർ മണികണ്ഠൻ, മോഹൻദാസ് ചേലനാട്, ബാലൻ വാറനാട്ട്, വി കെ സുജിത്, ഒ ആർ പ്രതീഷ്, എ കെ ഷൈമൽ, ടി കെ ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത് എന്നിവർ പങ്കെടുത്തു.

Comments are closed.