ഗുരുവായൂർ: നഗരസഭ സംഘടിപ്പിക്കുന്ന “വിദ്യഭ്യാസ ആദരം 2019 ” ലേക്ക് പൊതുവിദ്യാലയങ്ങളിൽ പഠിച്ച നഗരസഭ പരിധിയിൽ വരുന്ന എസ് എസ് എൽ സി , പ്ലസ് ടു തലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .

അർഹരായവർ ഫോൺ നമ്പർ, വാർഡ് നമ്പർ മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ എന്നിവ സഹിതം 2019 മെയ് 31 തിയ്യതിക്ക് മുൻപായി നഗരസഭ ഓഫീസിലെ ജി 5 സെക്ഷനിൽ ഹാജരാക്കേണ്ടതാണെന്ന്  ഗുരുവായൂർ ചെയർപേഴ്‌സൺ അറിയിച്ചു.