Header

ഗുരുവായൂരില്‍ പോളിംഗ് ശതമാനത്തില്‍ വര്‍ധന – 73.13%

ചാവക്കാട്: ഗുരുവായൂരില്‍ പോളിംഗ് 73.13 ശതമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.98 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ഇക്കുറി 1.95 ശതമാനം വോട്ടിന്റെ വര്‍ധനയാണ് പോളിംഗില്‍ പ്രകടമായത്.
വേനലിലെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും ആശങ്കയുണ്ടാക്കി തിങ്കളാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഉരുണ്ടുകൂടിയ കാര്‍മേഘം വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചില്ല. എന്നാല്‍ മഴ ചതിക്കുമെന്ന മുന്‍വിധിയില്‍ തുള്ളിത്തുള്ളി വീണ നനവിനെ കാര്യമാക്കാതെ തീരമേഖലയില്‍ രാവിലെ 6.30 മുതല്‍ വോട്ടര്‍മാരുടെ നീണ്ടവരി തന്നെയുണ്ടായി. തീരമേഖലയായ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അണ്ടത്തോട് ജി.എം.എല്‍.പിസ്കൂള്‍, പാപ്പാളി എ.എം.എല്‍.പി.സ്കൂള്‍, പുന്നയൂര്‍ പഞ്ചായത്തിലെ മന്ദലാംകുന്ന് ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, അകലാട് മുഹ് യുദ്ധീന്‍ പള്ളി മദ്രസ, അകലാട് എം.എം.യു.പി സ്കൂള്‍, ചാവക്കാട് നഗരസഭയിലെ തിരുവത്ര കുമാര്‍ സ്തൂള്‍, പുത്തന്‍കടപ്പുറം ഫിഷറീസ് യു.പി സ്കൂള്‍, ഫിഷറീസ് ടെക്നിക്കല്‍ ഹൈ സ്കൂള്‍, ബ്ളാങ്ങാട് ബീച്ച് സ്കൂള്‍, ചാവക്കാട് എം.ആര്‍.ആര്‍.എം.ഹയര്‍ സെക്കന്‍ററി സ്കൂള്‍, കടപ്പുറം പഞ്ചായത്തിലെ ഗവ.വി.എച്ച്.സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ സ്ത്രീകളുടെ വലിയ വരികളാണുണ്ടായത്. ഈ മേഖലയില്‍ രാവിലെ 9 ഓടെ വോട്ടെടുപ്പ് 20 ശതമാനത്തോളമാകുകയും ചെയ്തു. മഴ വരുമെന്ന് കരുതിയാണ് പല വോട്ടര്‍മാരും നേരത്തെതന്നെ പോളിംങ് ബൂത്തുകളിലത്തെിയത്.
വേനല്‍ ചൂട് കണക്കിലെടുത്ത് വോട്ടര്‍മാര്‍ക്ക് എല്ലാ ബൂത്തുകളിലും കുടിവെള്ളം ഒരുക്കിയിരുന്നെങ്കിലും തുള്ളിത്തുള്ളിയായി പെയത മഴകൊണ്ട് തണുത്ത വോട്ടര്‍മാര്‍ക്ക് കുടിവെള്ളത്തിന്‍റെ ആവശ്യം വന്നില്ല. എന്നാല്‍ സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതര്‍ എല്ലാ ബൂത്തുകളിലും സൗകര്യപ്പെടുത്തുമെന്ന് പറഞ്ഞ വീല്‍ ചെയര്‍ തീരമേഖലയിലെ ബൂത്തുകളിലത്തെിയില്ല. നടക്കാന്‍ കഴിയാത്ത വയോധികരും രോഗികളുമായ വോട്ടര്‍മാരെ വാഹനങ്ങളില്‍ എത്തിച്ച ശേഷം രണ്ടും മൂന്നും പേര്‍ താങ്ങിപ്പിടിച്ചും കസേരകളിലിരുത്തിയുമാണ് വോട്ട് ചെയ്യാന്‍ ബോളിംങ് സ്റ്റേഷനുകള്‍ക്കുള്ളില്‍ കയറ്റിയത്. പലരോഗികള്‍ക്കും ഇത് ഏറെ പ്രയാസമുണ്ടാക്കി.
ചാവക്കാട് പൊലീസ് സര്‍ക്കിളിനു കീഴില്‍ പ്രശ്ന സാധ്യതയുള്ള 23 ബൂത്തുകളിലും പൊലീസിന്‍്റേയും കേന്ദ്ര സേനയുടേയും കനത്ത സുരക്ഷ സന്നാഹങ്ങളും വോട്ടര്‍മാരുള്‍പ്പടെയുള്ളവരെ നിരീക്ഷിക്കാന്‍ വീഡിയോ ചിത്രീകരണവുമേര്‍പ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും ചില ബൂത്തുകളില്‍ നേരത്തെ എത്തിയവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരവും നല്‍കിയിരുന്നു. പൊതുവെ സമാധാനമായി അവസാനിച്ച വോട്ടെടുപ്പില്‍ മൂന്നിടത്ത് ചില തര്‍ക്കങ്ങളുണ്ടായത് ചര്‍ച്ചയായി. മന്ദലാംകുന്ന് ജി.എഫ്.യു.പി.സ്കൂളില്‍ വോട്ട് ചെയ്യാനത്തെിയ ചില യുവാക്കള്‍ സ്ളിപ്പ് നല്‍കിയിലെന്നാരോപിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാരായ രണ്ട് സ്ത്രീകള്‍ക്കെതിരെ തട്ടിക്കയറിയത് പൊലീസും പ്രാദേശിക നേതാക്കളും ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു പോളിംഗ് സ്റ്റ്റേഷനില്‍ വോട്ട് ചെയ്യാനുള്ളവര്‍ തെറ്റിധാരണമൂലം ഈ സ്കൂളിലത്തെി സ്ളിപ്പ് ആവശ്യപ്പെടുകയായിരുന്നു. അകലാട് സ്കൂളിലും സമാന സംഭവമുണ്ടായി. വി.എല്‍.ഒമാര്‍ ബൂത്തിനു പുറത്ത് കസേരയിട്ടിരുന്ന് സ്ളിപ്പ് നല്‍കിയതിനെ ചോദ്യം ചെയ്തായിരുന്നു ഇവിടെ കലഹം. ഇവര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സ്ളിപ്പ് നല്‍കുന്നുവെന്നായിരുന്നു ആരോപണം. തിരുവത്ര പുത്തന്‍കടപ്പുറത്ത് ഓപ്പണ്‍ വോട്ട് ചെയ്യാനത്തെിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിങ് സ്റ്റേഷനകത്ത് വെച്ച് തര്‍ക്കം നടന്നു. ഇവിടെ ആദ്യം യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നയാള്‍ക്ക് ഓപ്പണ്‍് വോട്ട് ചെയ്യാന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരായ ബൂത്ത് ഏജന്‍്റുമാര്‍ സമ്മതിച്ചപ്പോള്‍ പിന്നീട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നയാള്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാന്‍ യു.ഡി.എഫ് പ്രവര്‍ത്തകരായ ബൂത്ത് ഏജന്‍്റുമാര്‍ സമ്മതിക്കാതിരുന്നവെന്നാരോപിച്ചാണ് തര്‍ക്കം നടന്നത്. അതേ സമയം തിരുവത്ര കുമാര്‍ സകൂളിലെ മൂന്നു ബൂത്തുകളിലൊന്നില്‍ വിവിധ കാരണങ്ങളാല്‍ നേരിട്ട് വോട്ട് രേഖപ്പെടുത്താനാവാത്ത 67പേര്‍ക്ക് ഓപ്പണ്‍ വോട്ടുകളാണ് ചെയ്തത്. ഇവിടെ ഇത് സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

thahani steels

Comments are closed.