ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും.
മേല്‍ശാന്തി സ്ഥാനത്തേയ്ക്ക് 48 അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ അഞ്ച് അപേക്ഷകള്‍ തള്ളി. 43 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8.30ന് ദേവസ്വം ഓഫീസില്‍ വലിയ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ച ആരംഭിയ്ക്കും. യോഗ്യരായവരുടെ പേരുകളില്‍നിന്ന് നറുക്കെടുത്താണ് മേല്‍ശാന്തിയെ നിശ്ചയിയ്ക്കുക.
ഗുരുവായൂരപ്പനു മുന്നിലുള്ള നമസ്‌കാര മണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി ഹരീഷ് നമ്പൂതിരി വെള്ളിക്കുംഭത്തില്‍നിന്ന് നറുക്കെടുക്കും. ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്നതിനു ശേഷമാണ് ഭക്തരുടെ സാന്നിധ്യത്തില്‍ നറുക്കെടുപ്പ്.
പുതിയ മേല്‍ശാന്തി സപ്തംബര്‍ 30ന് രാത്രി ചുമതലയേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കണം.
Comments are closed.