ഗുരുവായൂര്‍ : ക്ഷേത്രത്തിലെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉത്രാട ദിനമായ ഇന്ന് ഉത്രാട കാഴ്ചകുല സമര്‍പ്പിക്കാനും തിരുവോണദിവസമായ നാളെ തിരുവോണ സദ്യയുണ്ണാനുമായി ആയിരങ്ങളാണ് അമ്പാടി കണ്ണന്റെ തിരുസന്നിധിയിലേക്കെത്തുക. ഇന്ന് രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമര്പണം ആരംഭിക്കുക. മേല്‍ശാന്തി പള്ളീശീരി ഹരീഷ് നമ്പൂതിരിയാണ് ആദ്യ കുല സമര്‍പ്പിക്കുക. കൊടിമരചുവട്ടില്‍ അരിമാവണിഞ്ഞ് നാക്കില വെച്ചതിന് മുകളില്‍ പട്ടില്‍ പൊതിഞ്ഞാണ് മേല്‍ശാന്തി കുല സമര്‍പ്പിക്കുക. തുടര്‍്ന്നു ഭക്തരുടെ ഊഴമായിരിക്കും. രാത്രി അത്താഴ പൂജ കഴിഞ്ഞ് നടയടക്കുതുവരെ കുല സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും. പ്രശസ്തരായവരടക്കം ആയിരങ്ങളാണ് ഭഗവാന് കാഴ്ചകുല സമര്‍പ്പിക്കാനെത്തുക. ഭഗവാന് തിരുമുല്‍ കാഴ്ചയായി ലഭിക്കുന്ന കുലകള്‍ മൂന്നായി ഭാഗിക്കും. ഒരു ഭാഗം തിരുവോണ സദ്യക്ക് പഴം പ്രഥമന്‍ തയാറാക്കുന്നതിനെടുക്കും. ഒരു ഭാഗം ഗുരുവായൂരപ്പന്റെ ഗജ സമ്പത്തുക്കള്‍ക്കും നല്കി ബാക്കിയുള്ളവ ക്ഷേത്രനടയില്‍വെച്ച് ഭക്തര്‍ക്കായി ലേലം ചെയ്ത് നല്‍കും. ലഭിക്കുതില്‍ ഏറ്റവും നല്ല കുലയാണ് ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കാനായി തെരഞ്ഞെടുക്കുക. ഇത്തരം കുലകള്‍ക്ക് മോഹ വിലയാണ് നല്‍കുക. ഇതിനായി ക്ഷേത്രനടയിലെ പഴ കച്ചവടക്കാര്‍ മനോഹരമായി കുലകള്‍ പ്രദര്‍ശിപ്പിക്കും. നിറവും കായ് വണ്ണവുമാണ് നല്ല കുലയുടെ ലക്ഷണം. ഇതിനായി ഉണങ്ങിയ വാഴയിലയുടെ ചുരുള്‍ തിരുകി കയറ്റി കായ്കള്‍ ഉയര്‍ത്തി നിറുത്തും. ആവശ്യക്കാര്‍ കുലകള്‍ കണ്ടെത്തി വില പറഞ്ഞുറപ്പിക്കുകയും ഉാത്രാട ദിവസം രാവിലെ വാങ്ങി കൊണ്ടുപോകാറുമാണ് പതിവ്. പണ്ടു കാലത്ത് ജന്മിക്ക് പാട്ടക്കുടിയാന്മാര് കാഴ്ചക്കുല സമര്‍പ്പിച്ച് സന്തോഷിപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ ഓര്‍മ്മകളുണര്‍ത്തുതാണ് ക്ഷേത്രത്തിലെ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം. മുന്‍കാലങ്ങളില്‍ ദേവസ്വം ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്നവരാണ് കാഴ്ചക്കുല എത്തിച്ചിരുത്. പാട്ടക്കുലകള്‍ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ദേവസ്വം പാട്ടഭൂമികള്‍ ഇല്ലാതായതോടെ ആ നിലയ്ക്കുള്ള കാഴ്ചക്കുലകളുടെ വരവുകള്‍ നിലയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഭക്തര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാന്‍ തുടങ്ങിയത്. തിരുവോണ ദിവസം ക്ഷേത്രത്തിലെത്തു ഭക്തര്‍ക്കു മുഴുവന്‍ തിരുവോണ സദ്യയാണ് ഓണ നാളുകളില്‍ ക്ഷേത്രത്തിലുള്ള മറ്റൊരു പ്രത്യകത. പടിഞ്ഞാറെനടയിലെ അന്നലക്ഷമി ഹാളിലും വടക്കേ നടപ്പുരയില്‍ പ്രത്യകം തയ്യാറാക്കിയ പന്തലിലുമാണ് സദ്യ നല്‍കുക. പതിനയ്യായിരത്തോളം പേര്‍ക്കുള്ള സദ്യക്കുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. രാവിലെ 10നാണ് സദ്യ ആരംഭിക്കുക. കാളന്, ഓലന്‍, എരിശ്ശേരി, അവിയല്‍, വറുത്തുപ്പേരി, പപ്പടം, ഉപ്പിലിട്ടത്, പഴപ്രഥമന്‍ എന്നിങ്ങനെയാണ് വിഭവങ്ങള്‍. ഉച്ചക്ക് ഒരു മണിവരെ യാണ് സദ്യ നല്‍കുക. തിരുവോണ ദിവസം ഭക്തര്‍ കണ്ണന് ഓണപ്പുടവയും സമര്‍പ്പിക്കും. രാവിലെ 4.30 ഓടെ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിച്ച് തുടങ്ങും. രാവിലെ ഉഷപൂജവരെ ഭക്തര്‍ക്ക് പുടവ സമര്‍പ്പിക്കാം. തിരുവോണ നാളില്‍ മേല്‍ശാന്തി നമസ്കാര സദ്യ നിവേദിക്കും. തിരുവോണ ദിനത്തില്‍ രാവിലെയും വൈകീട്ടും മേളത്തോടെ മൂന്നാനകളോടുകൂടിയ കാഴ്ച്ചശീവേലിയും ഉണ്ടാകും.
About The Author
Related Posts
Save water, it will save you later!

For attractive lips, speak words of kindness

Recent Posts
-
-
-
-
ചാവക്കാട് മേഖലയിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്Mar 2, 2021
-
-
-
-
തിരുവത്ര മോഹനന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചുMar 1, 2021
-
മത്സ്യ കർഷക സംഗമം സംഘടിപ്പിച്ചുMar 1, 2021
-
മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രയാണം നാളെMar 1, 2021
-
-
എ എസ് ഐ വി വി തിലകന് സര്‍വീസില്‍ നിന്നും വിരമിച്ചുFeb 28, 2021
-
എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറിFeb 27, 2021
-
-
-
-
പൊരിവെയിൽ സമരവുമായി എൻ എച്ച് ആക്ഷൻ കൗൺസിൽFeb 25, 2021
-
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറിFeb 24, 2021
-
വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പിFeb 21, 2021
-
-
ഉത്സവം 2021ന് ഗുരുവായൂരിൽ തുടക്കംFeb 20, 2021
-
-
-
-
പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തുFeb 15, 2021
-
-