ഹയാത്ത് ഡൂഅതലോൺ ജേഴ്‌സി പ്രകാശനംചെയ്തു

ചാവക്കാട് : ഹയാത്ത് ഡൂഅതലോൺ ജേഴ്‌സി പ്രകാശനം തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ ഐപിഎസ് നിർവഹിച്ചു. നവംബർ 16 ന് ചാവക്കാട് നടക്കുന്ന മത്സരത്തിൽ 110 ഓളം പേർ പങ്കെടുക്കുമെന്ന് ചാവക്കാട് സൈക്കിൾ ക്ലബ് ഭാരവാഹികൾ അറിയിച്ചു.

5 കിലോമീറ്റർ റണ്ണിങ്, 20 കിലോമീറ്റർ സൈക്ലിംഗ് വീണ്ടും 2.5 കിലോമീറ്റർ റണ്ണിങ് എന്നിവ ഉൾപ്പെട്ടതാണ് ഡൂഅതലോൺ മത്സരം. പതിനാറാം തിയതി രാവിലെ 6:30 നു ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ നിന്ന് ഫ്ലാഗ്ഓഫ് ചെയ്യും. മത്സര വിജയികൾക്ക് ട്രോഫിയും പങ്കെടുക്കുന്ന എല്ലാവർക്കും ജേഴ്‌സിയും ഫിനിഷിങ് മെഡലും നൽകും.

Comments are closed.