ചാവക്കാട് : ലോക ഡയബറ്റിക് ദിനത്തിന്‍റെ ഭാഗമായി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ ബീറ്റ് ബീറ്റ് ഡയബറ്റീസ് ശ്രദ്ധേയമായി.
രാവിലെ 7.45ന് ആരംഭിച്ച കൂട്ടനടത്തം ചാവക്കാട് സബ് ഇൻസ്‌പെക്ടർ എം കെ രമേശ് ഫ്ലാഗ് ഓഫ് ചെയ്‌തു. പൌരപ്രമുഖര്‍ നേത്രുത്വം നല്‍കിയ കൂട്ട നടത്തം ചാവക്കാട് നഗരം ചുറ്റി ഹയാത്ത് ഹോസ്പിറ്റലിൽ സമാപിച്ചു.
തുടർന്ന് നടന്ന ഫ്രീ ഡയബറ്റിക് ക്യാമ്പ് കെ വി അബ്ദുൾ കാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഹയാത്ത് ഹോസ്പിറ്റൽ എം ഡി ഷൗജാദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുതുവട്ടൂർ ഖത്തീബ് സുലൈമാൻ അസ്ഹരി, സിനി ആര്ടിസ്റ്റ് ശിവജി ഗുരുവായൂർ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ, കെ പി സി സി മെമ്പർ പി കെ അബൂബക്കർ ഹാജി, ഗുരുവായൂർ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാരിയർ, കരുണ ഫൌണ്ടേഷൻ പ്രതിനിധി ഫിറോസ് പി തൈപ്പറമ്പിൽ, കൗൺസിലർ ബഷീർ പൂക്കോട്, കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സി എം ജെനിഷ്, പാലയൂർ എന്‍ ആര്‍ ഐ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, ജൈവ കർഷക സംഘം പ്രസിഡന്റ് പി പി അബ്ദുൾ സലാം, പ്രോഗ്രാം കോര്‍ഡിനെറ്റര്‍ മാമൂസ് മീഡിയ പാര്‍ട്ണര്‍ അനീഷ്‌ പാലയൂര്‍ എന്നിവർ പ്രസംഗിച്ചു.
ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് ഷാക്കിർ സ്വാഗതവും
ഫിനിത കെ നന്ദിയും പറഞ്ഞു.