mehandi banner desktop
Chavakkad online

ശക്തമായ മഴ: ചാവക്കാട് നഗരവും പരിസരങ്ങളും വെള്ളത്തിനടിയിൽ; കടകളിൽ വെള്ളം കയറി, കൺട്രോൾ റൂം തുറന്നു

Ft

ചാവക്കാട്: മേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും കനത്ത വെള്ളക്കെട്ടിലായി. മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിലും കടകളിലും വെള്ളം കയറി. ചാവക്കാട് – കുന്നംകുളം റോഡ്, ചാവക്കാട് – ഏനാമാവ് റോഡ് എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായിട്ടുണ്ട്. തെക്കഞ്ചേരി, വഞ്ചിക്കടവ് കനോലി കനാൽ തീരങ്ങളിലും ഓവുങ്ങൽ, പാലയൂർ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയ പാതയിലെ സർവീസ് റോഡുകളെല്ലാം തോടുകൾക്ക് സമാനമായി മാറിയിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ചാവക്കാട് നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഏതൊരു അടിയന്തിര സാഹചര്യത്തിലും പൊതുജനങ്ങൾക്ക് ചാവക്കാട് നഗരസഭ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ നമ്പർ: 0487- 2507376

Jan oushadi

Comments are closed.