ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചു അധികൃതരും – നാലുമാസമായി എടക്കഴിയൂര്‍ ബീച്ച് ഇരുട്ടില്‍
ചാവക്കാട്: എടക്കഴിയൂര്‍ ബീച്ചിനെ ഇരുട്ടിലാഴ്ത്തി ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് നാല് മാസം. അധികൃതര്‍ കണ്ണു തുറക്കാത്തതില്‍ പ്രതീക്ഷിച്ച് നാട്ടുകാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു.
പുന്നയൂര്‍ പഞ്ചായത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ എടക്കഴിയൂര്‍ കാജാ ബീച്ചില്‍ നാല് വര്‍ഷം മുമ്പ് സ്ഥാപിച്ച ഹൈ മാസ്റ്റ് വിളക്കാണ് കഴിഞ്ഞ നാല് മാസമായി പ്രവര്‍ത്തിക്കാത്തത്. പി.സി ചാക്കൊ എംപി യായിരിക്കെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച വിളക്ക് കുറേകാലമായി ഭാഗികമായി മാത്രമാണ് പ്രകാശിച്ചിരുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മത്സ്യ ബന്ധന കേന്ദ്രമായ ഇവിടം ഇരുട്ടായതോടെ പുലര്‍ച്ചെയത്തെുന്ന മത്സ്യത്തൊഴിലാളി കള്‍ക്കാണ് ഏറെ ദുരിതമായത്. അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. വി.എ മനാഫ്, എം.എസ് ഇര്‍ഷാദ്, എം.ബി അന്‍വര്‍, ബി.എച്ച് മുസ്തഫ, കെ.എം ജാഫര്‍, പി.എച്ച് നിഷാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments are closed.