കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു

ചാവക്കാട് : കുവൈറ്റ് ദുരന്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ചാവക്കാട് നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ നിർമാണം ആരംഭിച്ചു. തറക്കല്ലിടൽ കർമ്മം ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക്ക്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

2024 ജൂൺ 12ന് കുവൈറ്റിൽ മംഗഫിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിലാണ് ബിനോയ് തോമസ് മരിച്ചത്. ദുരന്തത്തിൽ 23 മലയാളികൾ ഉൾപ്പെടെ അൻപത് ഇന്ത്യക്കാർ മരിച്ചിരുന്നു.

Comments are closed.