Header

ഹൃദയപൂര്‍വ്വം 2016 റംസാന്‍ റിലീഫ്

ചാവക്കാട് : മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഹൃദയപൂര്‍വ്വം2016, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിക്കലി ഉദ്ഘാടനം ചെയ്തു. എടക്കഴിയൂര്‍ സി.എച്ച് സൗദത്തില്‍ നടന്ന റംസാന്‍ റിലീഫ് പരിപാടിയില്‍ എം.വി ഷെക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.വി അബ്ദുല്‍ റഷീദ്, ഇന്ത്യന്‍ ആര്‍മി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ അബ്ദുറഹിമാന്‍ പൂക്കാട്ട് എന്നിവരെ ആദരിച്ചു. രോഗികള്‍ക്കുളള ചികിത്സാ സഹായ വിതരണം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്കി.
ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍, ആര്‍.പി ബഷീര്‍, എം.കുത്തുമുഹമ്മദ്, സുലൈമു വലിയകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.എ അയിഷ, വി.അബ്ദുല്‍ സലാം,ജലീല്‍ കാര്യാടത്ത്, മുസ്തഫ എടക്കഴിയൂര്‍, അലി അകലാട് എന്നിവര്‍ സംസാരിച്ചു. കെ.വി സിദ്ധീഖ് ഹാജി സ്വാഗതവും കെ.കെ യൂസഫ് ഹാജി നന്ദിയും പറഞ്ഞു.

Comments are closed.