ചാവക്കാട്: മണത്തല ബേബി റോട്ടില് മൂന്നു വീടുകളില്‍ ഗുണ്ടാ ആക്രമണം. ഗര്‍ഭിണിയായ
വീട്ടമ്മയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. മണത്തല ബേബി റോട്ടില്
തേച്ചന്വീട്ടില് ഹസ്സന്(32), ഭാര്യ ഷാമില(30), മകന് അസ്ഹറുധീന്(14), പണ്ടാരി വീട്ടില്‍
മുഹമ്മദാലി(45), സഹോദരി താഹിറ(31), പണ്ടാരിവീട്ടില്‍ ഇസ്മായില്‍(37) എന്നിവരെ പരികുകളോടെ
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി
പതിനൊന്നുമണിയോടെയാണ് സംഭവം. വീടിനു സമീപമിരുന്നു മദ്യപിച്ചതിനെ ഹസ്സന്റെ മകന്
ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് അക്രമണത്തിന്റെ കാരണമെന്ന് പറയുന്നു. പരിക്കേറ്റ
വീട്ടമ്മ ശാഹില ഗര്‍ഭിണിയാണ്. അടുത്തിടെ കൊണ്ഗ്രസ്സില് നിന്നും എസ് ഡി പി ഐ
യിലേക്ക് മാറിയവരാണ് പരിക്കേറ്റ വീട്ടുകാര്‍. ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ്
പ്രവര്‍ത്തകരായ ആറംഗസംഘമാണെന്ന് ഇവര്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ച്ച രണ്ടു എസ് ഡി പി ഐ
പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം
നിലനില്‍ക്കുന്നുണ്ട്. |