Posted on 23 Dec
2013
ഗുരുവായൂര്‍: കണ്ണനുമുന്നില്‍
തായ്‌ലന്‍ഡുകാരിയായ നര്‍ത്തകിയുടെ കുച്ചിപ്പുടി അരങ്ങേറി.
ബാങ്കോക്ക് സ്വദേശിനിയായ ശരണ്യ എമറാടിയാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍
നടനമാടിയത്. ഇന്ത്യയില്‍ പലയിടങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും
കേരളത്തില്‍ ആദ്യമായാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. അതും ശ്രീഗുരുവായൂരപ്പന്റെ
മുന്നിലായതിനാല്‍ സന്തോഷമുണ്ടെന്ന് ശരണ്യ പറഞ്ഞു. ബാംഗ്ലൂരിലെ സ്‌കൂള്‍ ഓഫ്
ഡാന്‍സിലെ ഗുരു വൈജയന്തി കാശിയുടെ ശിക്ഷണത്തിലാണ് കുച്ചിപ്പുടി അഭ്യസിച്ചത്.. |