Header

ഭാര്യയേയും അമ്മൂമയേയും മര്‍ദ്ധിച്ച് ഭര്‍ത്താവ് ആറുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് കടന്നു

ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രമ്യയും അമ്മൂമ്മ കുഞ്ഞിമോളും
ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രമ്യയും അമ്മൂമ്മ കുഞ്ഞിമോളും

ചാവക്കാട്: ഭാര്യയേയും, അമ്മൂമയേയും മര്‍ദ്ധിച്ച് ആറുമാസം പ്രായമായ കുഞ്ഞുമായി ഭര്‍ത്താവ് കടന്നു. മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് മണത്തലവീട്ടില്‍  രാമചന്ദ്രന്‍ മകള്‍ രമ്യ (28), അമ്മൂമ്മ കുഞ്ഞിമോള്‍ (80) എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്.  ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.                                                             ഭര്‍ത്താവ് തൃശൂര്‍ മൂര്‍ക്കിനക്കര  ഷാജി  അച്ചനും, അമ്മയുമായിവന്നാണ് അക്രമം നടത്തിയതത്രെ.  മര്‍ദധനിനു ശേഷം മൂത്തകുട്ടിയേയും, ആറു മാസം പ്രായമായ കുട്ടിയേയും ഇവര്‍ കൊണ്ടു പോകുകയായിരുന്നു. വിദേശത്ത് ഇലട്രിഷനായി ജോലി ചെയ്യുകയായിരുന്നു ഷാജി. ഭാര്യ രമ്യയും വിദേശത്തായിരുന്നു. ഏഴുമാസം മുമ്പാണ്   പ്രസവ ആവശാര്‍ത്ഥം രമ്യ നാട്ടിലെത്തിയത്. ഷാജിയുടെ സഹോദരി മൂത്തകുട്ടിയെ  വീട്ടില്‍ നിറുത്താന്‍ കൊണ്ടുപോയത് രമ്യ ചോദ്യം ചെയ്തതായി പറയുന്നു. ഇതിന്റെ പേരില്‍ ഷാജിയും രമ്യയും മുമ്പ് സംസാരം നടന്നിരുന്നുവെത്ര. ചാവക്കാട് പോലീസ് അന്വേഷ്ണം നടത്തി വരുന്നു. ഇവര്‍ താമസിക്കുന്ന വാടകവീട് തല്ലി തകര്‍ത്തിട്ടുണ്ട്.

Comments are closed.