സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ മുസ്ലിംകള്‍ മുന്നോക്കമാകണം : കാന്തപുരം
ചാവക്കാട് : പിന്നോക്ക സമുദായമാണെന്ന ധാരണയില്‍ മുസ്‌ലിംകള്‍ പഠനത്തിലും സാമൂഹ്യ ഇടപെടലുകളിലും പിറകോട്ട്‌പോകരുതെന്ന് അഖിലേന്ത്യാസുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ചാവക്കാട് ഐ.ഡി.സി.യുടെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട മുസ്‌ലിം സമുദായം ആ മേഖലകളില്‍ ജാഗ്രതയോടെ മുന്നോട്ടുതന്നെ പോകണമെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുരോഗതിപ്രാപിക്കുന്നതിലൂടെ സമൂഹത്തിന്റെയും അതിലൂടെ രാജ്യത്തിന്റെയും സമൂലമായ മാറ്റമാണ് ലക്ഷ്യംവെക്കേണ്ടതെന്നും ആ ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഐ.ഡി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേന്ദ്രമുശാവറ അംഗം ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്മേനാട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ല ഹബീബ്‌റഹ്മാന്‍ അല്‍ബൂഖാരി തങ്ങള്‍ കടലുണ്ടി, കെ.വി. അബ്ദുല്‍ഖാദിര്‍ എം.എല്‍.എ., ഉസ്മാന്‍ സഖാഫി തിരുവത്ര, സയ്യിദ് ഫളല്‍ തങ്ങള്‍ വാടാനപ്പള്ളി, അബ്ദുല്‍വാഹിദ് നിസാമി, സയ്യിദ് സൈനലി സഖാഫ് തങ്ങള്‍ കീക്കോട്ട്, ഇ.പി. മൂസക്കുട്ടിഹാജി, ഡോ. കരീം വെങ്കിടങ്ങ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മഹ്‌ളറത്തുല്‍ ബദരിയ്യയും നടന്നു. ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ സ്വാഗതവും സിദ്ധീഖ് ഹാജി കിറാമന്‍കുന്ന് നന്ദിയും പറഞ്ഞു
Comments are closed.