mehandi new

തൂക്കിയെടുക്കും ജാഗ്രതൈ – പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസിന്റെ പിടിവീഴും

fairy tale

മദ്യപിച്ചു വാഹനം  ഓടിക്കുന്നവർ കുടുങ്ങും, ആഘോഷത്തിൻ്റെ പേരിൽ കടലിൽ ഇറങ്ങുന്നതിന് വിലക്ക്, റൈസിങ്ങ് ബൈക്കുകൾ പിടികൂടും

planet fashion

    ചാവക്കാട് : പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസ് കർശന നടപടികൾ സ്വീകരിക്കും. ആഘോഷങ്ങൾ അക്രമങ്ങളിലേക്കും പൊതുശല്യത്തിലേക്കും പോകാതിരിക്കാൻ മഫ്‌തിയിൽ പൊലീസ് റോന്ത് ചുറ്റും. ജീപ്പ്, ബൈക്ക് എന്നിവയിൽ പ്രത്യേക പട്രോൾ സംഘവും ഉണ്ടാകുമെന്ന് ചാവക്കാട് പോലീസ് എസ്‌ എച്ച്‌ ഒ വി. വി. വിമൽ അറിയിച്ചു. അനുവാദമില്ലാതെ മൈക്ക് ഉപയോഗിക്കാൻ പാടില്ല. പത്ത് മണിക്കുശേഷം മൈക്ക് ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. പൊതുസ്‌ഥലത്ത് മദ്യപിക്കുന്നവർക്കെതിരെ അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. രാത്രിയിൽ പടക്കം പൊട്ടിച്ചും വലിയ ശബ്ദം ഉണ്ടാക്കിയും ശല്യമാകുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കൂട്ടം കൂടിയും അല്ലാതെയും വലിയ ശബ്ദത്തോടെ പോകുന്ന ബൈക്കുകൾ പൊലീസ് പിടികൂടും. ആഘോഷത്തിൻ്റെ പേരിൽ കടലിൽ ഇറങ്ങുന്നതിനും പൊലീസ് വിലക്കുണ്ട്. മദ്യം, ലഹരി എന്നിവ ഉപയോഗിക്കുന്നവരെയും വിപണനക്കാരെയും നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡ് ഉണ്ടാകുമെന്നും എസ്എച്ച്ഒ അറിയിച്ചു.

Comments are closed.