ചാവക്കാട്: നിയമത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി എടക്കഴിയൂര്‍ കടപ്പുറത്ത് വീണ്ടും ഭൂമി കയ്യേറ്റം. പരാതികള്‍ കുന്നുകൂടിയിട്ടും റവന്യു അധികൃതര്‍ കളക്ടറുടെ നടപടിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. കുറ്റം ജില്ലാ കളക്ടറുടെ മേലില്‍ ചാരി താലൂക്ക് അധികൃതര്‍ നിസംതഗ തുടരുമ്പോള്‍ കടപ്പുറത്ത് കയ്യേറാന്‍ ഒരിഞ്ച് ഭൂമി ബാക്കിയുണ്ടാകില്ലെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ വില്ലേജിലെ കാജാകമ്പനി ബീച്ചിലാണ് ഇപ്പോഴും ഭൂമി കയ്യേറി വീട് നിര്‍മ്മാണം തകൃതിയില്‍ നടക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് ഇവിടെ ഇപ്പോള്‍ താബൂക്ക് കല്ലില്‍ ചുവരുകളും വിലകൂടിയ ഇരുമ്പ് പാളിയും വെച്ച് വീട് നിര്‍മ്മിക്കുന്നത്. പ്രദേശത്ത് നിന്ന് വിവാഹം ചെയ്തയാളാണിത്. നേരത്തെ നാട്ടുകാരനായ ഒരാള്‍ കയ്യേറി കൈവശം വെച്ച ഭൂമിയില്‍ നിന്ന് വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ വനംവകുപ്പ് വെച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റിയീണീ അനധികൃത വീടുകളുടെ നിര്‍മ്മാണം. മേഖലയില്‍ വീടും സ്ഥലവുമില്ലാത്ത നിരവധി പേര്‍ വര്‍ഷങ്ങളായി ഓലപ്പുരകള്‍ വെച്ചു കെട്ടി പട്ടയമില്ലാതെയും കെട്ടിട നമ്പര്‍ ലഭിക്കാതെയും ദുരിതപ്പെടുമ്പോഴാണ് മറ്റിടങ്ങളില്‍ സ്വന്തമായി സ്ഥലവും വീടുമുള്ളവര്‍ കടപ്പുറത്തെ സര്‍ക്കാര്‍ ഭൂമി ധിക്കാരപ്പൂര്‍വം കയ്യേറുന്നത്. താലൂക്ക് വികസനസമിതിയില്‍ രാഷ്ട്രീയ പ്രതിനിധികള്‍ തെളിവുകളുയര്‍ത്തി ഉന്നയിച്ചതാണ് ഈ വിഷയം. ജില്ലാ കളട്കടറുടെശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നടപടിയെടുക്കേണ്ടത് കളക്ടറാമെന്നുമുള്ള സ്ഥിരം പല്ലവിയാണ് രണ്ട് വര്‍ഷത്തോളമായി താലൂക്ക് അധികൃതര്‍ക്കുള്ളത്. അനധികൃതമായി കയ്യേറി സ്ഥലത്ത് താല്‍ക്കാലിക നമ്പര്‍ നല്‍കുന്ന പുന്നയൂര്‍ പഞ്ചായത്ത് നടപടിയും കയ്യേറ്റക്കാര്‍ക്ക് വീണ്ടും കയ്യേറാനുള്ള ഊര്‍ജം പകരുന്നുണ്ട്. പഞ്ചായത്തില്‍ നിന്ന് താല്‍ക്കാലിക കെട്ടിട നമ്പര്‍ കൈവശപ്പെടുത്തിയാണ് വൈദ്യുതീകരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ എല്ലാ പണിയും തീര്‍ത്ത ഒരു വീട് വിറ്റത് ലക്ഷക്കണക്കിന് രൂപക്കാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേഖലയില്‍ ചില വീടുകളില്‍ കൊടും ക്രിമിനലുകളായ അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്ന് ഇന്‍റലിജന്‍്റ്സ് വിവരമുള്ളതായും അംഗങ്ങള്‍ വികസന സമിതിയില്‍ ഉന്നയിച്ചിരുന്നു. പരാതികളുയര്‍ന്ന് വില്ലേജ് അധികൃതരത്തെിയാല്‍ ആക്രമണോത്സുകരായാണ് ഇവിടെയുള്ളവര്‍ പ്രതികരിക്കുതത്രെ. ഇക്കാര്യം മൂന്ന് മാസം മുമ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും സൂചിപ്പിരുന്നതായി താഹസില്‍ ദാര്‍ വികസന സമിതിയില്‍ തന്നെ വായിച്ചും കേള്‍പ്പിച്ചിരുന്നു. കയ്യേറിയവര്‍ വളഞ്ഞു നിന്നാണ് വില്ലേജ് ഉദ്യോഗസ്ഥരെ നേരിടുന്നത്. ഇത് സംബന്ധിച്ച് നിരവധി തവണ ഈ ഉദ്യോഗസ്ഥര്‍ ചാവക്കാട് താലൂക്കോഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടയച്ചിട്ടും ശക്തമായ നടപടകളെടുക്കാന്‍ താഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ തയ്യാറായിരുന്നില്ല. താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ എത്ര ശ്രമിച്ചാലും കടപ്പുറത്തെ കയ്യേറ്റം തടയാനാകില്ലെന്ന അറിവാണ് ഭൂമാഫിയക്കുള്ള ബലം.

 

https://chavakkadonline.com/illegal-construc…n-vendor-painter