ചാവക്കാട്: നിരോധനം ലംഘിച്ച് കുഞ്ഞൻ ചാള പിടിച്ച രണ്ടു വള്ളങ്ങൾ ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും ചേർന്ന് പിടിച്ചെടുത്തു
എടക്കഴിയൂർ ബീച്ചിൽ ഇന്നാണ് സംഭവം. പൊന്നാനി സ്വദേശികളായ തണ്ടം കോട്ടിൽ സിദ്ധീഖ്, ചിപ്പന്റയിൽ സിദ്ധീഖ് എന്നിവരുടെ മുബാറക്, നാഗൂർ ആണ്ടവൻ എന്നീ പേരുകളിലുള്ള വള്ളങ്ങളാണ് കണ്ടു കെട്ടിയത്.
വള്ളങ്ങളിലെ കുഞ്ഞൻ ചാള ഫിഷറീസ് അധികൃതർ ലേലം ചെയ്തു. വള്ളങ്ങൾ മുനക്കകടവ് ഹാർബറിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫിഷറീസ് അസി: ഡയറ ക്ടർ രമേഷ്. കോസ്റ്റൽ എസ്.ഐ സി.ജെ പോൾ സൺ, സി.പി.ഒ മാരായ രവീന്ദ്രൻ. ജ്യോതിഷ്, സുവീഷ്, എന്നിവരടങ്ങിയ സംഘമാണ് വള്ളങ്ങൾ പിടിച്ചെടുത്തത്.
സംഘർഷാവസ്ഥ കണക്കിലെടുത്തു ചാവക്കാട്, വടക്കേക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.
വരും ദിവസങ്ങളിലും ചെറു മത്സ്യങ്ങൾ പിടിക്കുന്ന വള്ളക്കാർകെതിരെ നടപടികൾ ശക്തമാക്കുമെന്ന് എസ് ഐ പോൾസൺ പറഞ്ഞു.