പരപ്പില്‍ താഴത്ത് അനധികൃതമായി തണ്ണീര്‍ത്തടം നികത്തുന്നതിനിടെ ടിപ്പര്‍ ലോറി പിടികൂടി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: പരപ്പില്‍ താഴത്ത് അനധികൃതമായി തണ്ണീര്‍ത്തടം നികത്തുന്നതിടെ ടിപ്പര്‍ ലോറി പിടിയിലായി. ഉടമക്ക് റവന്യു അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി.
മണത്തല പരപ്പില്‍ താഴത്തിനു പടിഞ്ഞാറ് മത്തിക്കായല്‍ പാടശേഖരത്തിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അനധികൃതമായി നികത്താന്‍ തുടങ്ങിയത്. വേനല്‍ക്കാലത്തും വെള്ളം കെട്ടിനില്‍ക്കുന്ന ചാലുകളാണ് കെട്ടിടങ്ങള്‍ പൊളിച്ച അവശിഷ്ടങ്ങളിട്ട് നികത്താനാരംഭിച്ചത്. ഇതിനടുത്ത് നഗരസഭ നിര്‍മ്മിച്ച കാനയുടെ ഭാഗം വരെ നികത്തല്‍ ശ്രമം നടന്നിട്ടുണ്ട്. നാലഞ്ച് ലോട് കല്ലും മറ്റും കൊണ്ടിട്ടതായി റവന്യു അധികൃതര്‍ വ്യക്തമാക്കി. തണ്ണീര്‍ തടങ്ങള്‍ അനധികൃതമായി നികത്തുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ചാവക്കാട് പൊലീസത്തെി ടിപ്പര്‍ ലോറി പിടികൂടിയത്. വിവരണറിയിച്ചതിനെ തുടര്‍ന്ന് മണത്തല വില്ളേജ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.