mehandi new

മീന്‍ പിടിക്കാന്‍ കനോലികനാലില്‍ അനധികൃത പ്ലാസ്റ്റിക് തടയണ

fairy tale

അണ്ടത്തോട്: കനോലികനാലില്‍ മീന്‍ പിടിക്കാനായി അനധികൃതമായി പ്ളാസ്റ്റിക് ഷീറ്റിട്ട് തടയണ നിര്‍മ്മിക്കുന്നതായി ആക്ഷേപം.
പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയില്‍ അണ്ടത്തോട് പൂഴിക്കുന്ന് മേഖലയിലെ കനാലിലാണ് ടാര്‍പായയും ചാക്കും ഉപയോഗിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിരിക്കുത്. നിരവധി പരാതികളുയര്‍ന്നിട്ടും മാസങ്ങളായി ഇത് പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ കൂട്ടാക്കുന്നില്ല. പ്ളാസ്റ്റിക് ടാര്‍പായ വിരിച്ച് തടയണ കെട്ടിയതിനാല്‍ കനാലിലെ വെള്ളമൊഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനാലിലൂടെ കടന്നുപോകുന്ന വഞ്ചിക്കാര്‍ക്കും ഇത് ഏറെ പ്രയാസമുണ്ടക്കുന്നുണ്ട്. വര്‍ഷക്കാലങ്ങളില്‍ കനാലില്‍ വെള്ളം നിറയുമ്പോള്‍ കനാലില്‍ വല കെട്ടി മീന്‍പിടിക്കുന്നത് വ്യാപകമാണ്.
അനധികൃതമായി തടയണകെട്ടിയ ഭാഗത്ത് വെള്ളമൊഴുകി പോകാത്തതിനാല്‍ കനാലില്‍ ഒഴുകിയത്തെിയ അറവുമാലിന്യങ്ങള്‍ അടിഞ്ഞുകൂടി ചീഞ്ഞളിയുന്നത് ദുര്‍ഗന്ധമുയര്‍ത്തുന്നുമുണ്ട്. ഇത് കനാല്‍ തീരത്ത് താമസിക്കുവരേയും ദുരിതത്തിലാക്കുകയാണ്. കനാലില്‍ അനധികൃതമായി തടയണ കെട്ടിയവര്‍ക്കെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരുവിധ നടപടിയുമെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കനാലിനു കുറുകെ അനധികൃതമായി തടയണകെട്ടിയതിനാല്‍ മേഖലയില്‍ വീശുവലയെറിഞ്ഞ് ഉപജീവനം നടത്തുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മീന്‍ പിടിക്കുന്നതിനു പ്രയാസമുണ്ടാക്കുന്നുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.