mehandi banner desktop
Chavakkad online

അനധികൃത മദ്യ വിൽപന – 26 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

Ft

ചാവക്കാട് : എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് വീട്ടിൽബിനീഷ് (45 ) നെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു വിന്റെ നേതൃത്വത്തിൽ പിടികൂടി. മദ്യ ലഭ്യത ഇല്ലാത്ത ദിവസങ്ങളിലും അതിരാവിലെയും വൻതോതിൽ മദ്യം വിൽപ്പന നടത്തിയിരുന്ന ഇയാൾ അവധി ദിവസങ്ങളിൽ ഇരട്ടി വിലയാണ് ഈടാക്കിയിരുന്നത്. ഇയാളിൽ നിന്നും വിൽപ്പന ക്കായി സൂക്ഷിച്ച 26 കുപ്പി മദ്യം കണ്ടെടുത്തു. വർഷങ്ങളായി മദ്യ വിൽപ്പന നടത്തി വന്നിരുന്ന ഇയാൾക്കെതിരെ മുൻപും അബ്‌കാരി കേസുകൾ നിലവിലുണ്ട്. പ്രിവൻറീവ് ഓഫീസർ സുനിൽകുമാർ എ ബി, സിവിൽ എക്സൈസ് ഓഫീസർ  രാജേഷ് കെ, എസ്‌ ശ്യാം,  അബ്ദുൾ റഫീഖ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Jan oushadi

Comments are closed.