ലിംഗ സമത്വവാദത്തിന്റെയും ലിബറലിസത്തിന്റേയും പേരിൽ സിപിഎമ്മും പോഷക സംഘടനകളും മുസ്ലിം വിശ്വാസാചാരങ്ങളെ അധിക്ഷേപിക്കുന്നു
ചാവക്കാട് : വിശ്വാസവും പൗരജീവിതവും ഒരേ സമയം വെല്ലുവിളിക്കപ്പെടുന്ന ദു:ർഘട ഘട്ടമാണ് നിലവിലുള്ളതെന്നും ഇവ രണ്ടും ബലികഴിച്ചു കൊണ്ട് മുസ്ലിം സമൂഹത്തിനു മുന്നോട്ട് പോകാനാവില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി അഭിപ്രായപ്പെട്ടു.
മുസ്‌ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ കടപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം തൊട്ടാപ്പ് ഫോക്കസ് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ന്യൂനപക്ഷത്തിന്റെ പൗരാവകാശങ്ങളേയും രാഷ്ട്രീയാസ്തിത്വത്തേയും നിഷേധിച്ചു കൊണ്ടാണ് സംഘ്പരിവാർ ഇന്ത്യ ഭരിക്കുന്നത്. മുസ്ലിം വിരോധമാണ് ആർ എസ് എസ് രാഷ്ട്രീയ ഇന്ധനത്തിന് ഉപയോഗിക്കുന്നത്.
എന്നാൽ ആർഎസ്എസിൽ നിന്നും രാഷ്ട്രീയാഭയം വാഗ്ദാനം ചെയ്യുന്ന കമ്യൂണിസ്റ്റുകളാകട്ടെ മുസ്ലിംകളുടെ വിശ്വാസ ജീവിതത്തിനു നേരെ നിരന്തരം വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു. ശരിഅത്ത് അപരിഷ്കൃതമെന്നും ഇസ്ലാം ആറാംനൂറ്റാണ്ടിന്റെ പ്രാകൃത മതമാണെന്നും ആക്ഷേപിക്കുന്നു.
ലിംഗ സമത്വവാദത്തിന്റെയും ലിബറലിസത്തിന്റേയും പേരിൽ സി പി എമ്മും അവരുടെ വിദ്യാർത്ഥി യുവജന സംഘടനകളും ഏറ്റവും കൂടുതൽ അ:ധിക്ഷേപിക്കുന്നത് മുസ്ലിംകളുടെ വിശ്വാസാചാരങ്ങളെയാണ്.
നല്ല മുസ്ലിമും നല്ല ഇന്ത്യക്കാരനുമായിരിക്കുക എന്നത് ഒരേ സമയം സുപ്രധാനമാണ്. ഈ ലക്ഷ്യം നേടുന്നതിന് ജനാധിപത്യത്തിൽ സ്വയം രാഷ്ടീയമായി സംഘടിക്കുകയല്ലാതെ മുസ്ലിംകൾക്ക് മറ്റു വഴികളില്ല.
ഭരണഘടനയും ജനാധിപത്യ മതേതര വ്യവസ്ഥിതിയും സംരക്ഷിക്കുന്നതിനും ഈ രാഷ്ട്രീയ ഏകീകരണം കൊണ്ടേ സാധ്യമാകൂ എന്നും സാദിഖലി ചൂണ്ടിക്കാട്ടി.
മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഇബ്രാഹിം അധ്യക്ഷനായി.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, റഫീഖ് ചേലൂർ, മുസ്‌ലിം ലീഗ് നേതാക്കളായ പി.എം മുജീബ്, പി.കെ അബൂബക്കർ, വി.എം മനാഫ്, എ.കെ അബ്ദുൽകരീം, വി. പി മൻസൂർഅലി, പി. അബ്ദുൽ ഹമീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ, യൂത്ത് ലീഗ് ഭാരവാഹികളായ റിയാസ് പൊന്നാക്കാരൻ, എ. എച്ച് ഷബീർ, എ. എ ഹകീം, കെ. വി നാസർ, മുഹമ്മദ് നാസിഫ് എന്നിവർ സംസാരിച്ചു..
ജന:സെക്രട്ടറി പി.എ അഷ്‌കർഅലി സ്വാഗതവും, ട്രഷറർ പി.കെ അലി നന്ദിയും പറഞ്ഞു.
ഫോട്ടോ :മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് സീതി സാഹിബ് പാഠശാല ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി നിർവഹിക്കുന്നു.
Comments are closed.