വയനാട് ദുരിതാശ്വാസത്തിൽ അലംഭാവം; പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർക്കുളം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന പിണറായി സർക്കാരിന്റെയും ദുരിതബാധിതർക്ക് അടിയന്തര സാമ്പത്തികസഹായം നൽകുന്നതിൽ അലംഭാവം കാണിക്കുന്ന കേന്ദ്രസർക്കാരിൻ്റെയും നടപടിയിൽ പ്രതിഷേധിച്ച് പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. പി. ബാബു അധ്യക്ഷത വഹിച്ചു. കുന്നത്തൂർ പാർട്ടി ഓഫീസിന് മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം ആൽത്തറ ചുറ്റി കുന്നത്തൂരിൽ സമാപിച്ചു. മൂസ ആലത്തയിൽ, പി. രാജൻ, എൻ. ആർ. ഗഫൂർ, കമറുദ്ധീൻഷാ, രാംദാസ്, അബൂബക്കർ കുന്നക്കാടൻ, ടിപ്പു ആറ്റുപ്പുറം, മുഹമ്മദാലി, ധർമ്മൻ, ബക്കർ, അഷ്‌കർ അറക്കൽ, സലീൽ അറക്കൽ, കെബീർ തെങ്ങിൽ, മൊയ്‌തുണി ചാലിൽ, കുഞ്ഞുമൊയ്തു, ജമാൽ നാക്കോല, മായിൻ, സുനിൽ ചെറായി, നാസർ, ആമീൻ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ലിംഷി, ദേവകി, ഷമീറ, യാശോദ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.