ഐ എസ് എം ചാവക്കാട് മേഖല യുവജനസമ്മേളനം ഞായറാഴ്ച
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ഐ എസ് എം ചാവക്കാട് മേഖല യുവജനസമ്മേളനം ഞായറാഴ്ച ചാവക്കാട് നടത്തുമെന്ന് ദഅവ സമിതി ജില്ല ചെയര്‍മാന്‍ കാസിം ചൊവ്വല്ലൂര്‍പടി, ഐ എസ് എം ജില്ലപ്രസിഡന്റ് നിസാര്‍ വെങ്കിടങ്ങ്, ദഅവ സമിതി ചാവക്കാട് മണ്ഡലം സെക്രട്ടറി സലീം ബുസ്താനി, ഐ എസ് എം മേഖല സെക്രട്ടറി ഷംസാദ് എളവള്ളി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിസ്ഡം ഗേ്‌ളാബല്‍ ഇസ്‌ലാമിക്ക് മിഷന്റെ ഭാഗമായി നടത്തുന്ന സമ്മേളനത്തില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുക്കും. ആത്മീയ ചൂഷണത്തിനെതിരെയുള്ള ബോധവത്ക്കരണമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. സമകാലിക കാലഘട്ടത്തില്‍ യുവജനം നേരിടുന്ന പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ ഫൈസല്‍ മൗലവി, അഷറഫ് സുല്ലമി, അബ്ദുലത്തീഫ് സുല്ലമി, താജുദ്ധീന്‍ സ്വലാഹി, ശരീഫ് കാര എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.