mehandi banner desktop
Chavakkad online

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ ജഗന്നാഥന്റെ (19) മൃതദേഹവും കണ്ടെത്തി

fairy tale

ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ കരിമ്പാച്ചൻ സുബ്രഹ്മന്ന്യൻ മകൻ ജഗന്നാഥന്റെ (19) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ തിരുവത്ര കടലിൽ നിന്നും ലഭിച്ച മൃതദേഹം വഞ്ചിയിൽ ബ്ലാങ്ങാട് എത്തിക്കുകയും പിന്നീട് ടോട്ടൽ കെയർ ആമ്പുലസിൽ ചാവക്കാട് താലൂക് ആശുപത്രി മോർച്ചറിയിൽ എത്തിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് ബ്ലാങ്ങാട് പാറേൻപടി ബീച്ചിൽ കളികഴിഞ്ഞു കുളിക്കാനിറങ്ങിയ അഞ്ചുപേർ തിരയിൽ പെട്ടത്. രണ്ടു പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

planet fashion

ചാവക്കാട് ഓട്ടോ ഡ്രൈവറായ കുമാരൻപടി സ്വദേശി ചക്കര ബാബു മകൻ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു (17)വിന്റെ മൃതദേഹം സംഭവം നടന്ന ഉടനെ തന്നെ ലഭിച്ചിരുന്നു.

വലിയകത്തു ജനാർദ്ദനൻ മകൻ ജിഷ്ണു (23)വിന്റെ മൃതദേഹം ഇന്നലെ രാത്രി പത്തുമണിയോടെ ബീച്ച് പാർക്കിനു പടിഞ്ഞാറ് ഭാഗത്തു നിന്നും ലഭിച്ചു.

കണ്ണൻ, സരിൻ എന്നിവരെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്

Comments are closed.