mehandi banner desktop
Chavakkad online

ജൂബിലേഷൻ-2020 വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

Ft

ചാവക്കാട്: ചാവക്കാട് നഗരസഭ പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ്, എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജൂബിലേഷൻ-2020 p അവാർഡ് ദാന പരിപാടി ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു.

Jan oushadi

മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ജലീൽ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ഫൈസൽ കാനാംപുള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കൊട്ടിലിങ്ങൽ, മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹനീഫ് ചാവക്കാട്, നഗരസഭ കൗൺസിലർ റ്റി എ ഹാരിസ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ എം റിയാസ്, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, നിയോജക മണ്ഡലം പ്രസിഡണ്ട് എം എസ് സ്വാലിഹ്, മുനിസിപ്പൽ പ്രസിഡണ്ട് മുഹ്സിൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി വി കെ മിദ്ലാജ്, റ്റി വി അബ്ദുൽ അസീസ്, മിർകാസിം, അബ്ദുറഹ്മാൻ കെ, സിദ്ധിഖ് എന്നിവർ പങ്കെടുത്തു

Comments are closed.