Header

കെ വി അബ്ദുള്‍ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്‍ശ്ശന പരിപാടിക്ക് ആവേശകരമായ സ്വീകരണം

ഗുരുവായൂര്‍: ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാനര്‍ത്ഥി കെ വി അബ്ദുള്‍ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്‍ശ്ശനപരിപാടിക്ക് ആവേശകരമായ സ്വീകരണം. രണ്ടാംഘട്ട പൊതുപര്യടനം ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വാലിത്തറയില്‍ തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിച്ചു. തുടര്‍ന്ന് കടപ്പുറം പഞ്ചായത്തതിര്‍ത്തിയായ മൂന്നാംകല്ലില്‍ നൂറ്കണക്കിന് യുവാക്കളാണ് ഇരുചക്ര വാഹനങ്ങളിലായി സ്വീകരിക്കാനെത്തിയത്. അവിടെനിന്നും വട്ടേക്കാട്, ചുള്ളിപ്പാടം എന്നിവിടങ്ങളിലേക്ക് പ്രവേശിച്ചു. ചുള്ളിപാടം പ്രദേശത്തെ സ്വീകരണം വേറിട്ട അനുഭവമായി. നിരവധി സ്ത്രികളും കുട്ടികളും ജനങ്ങളും രാഷ്ട്രീയത്തിനതീതമായി ഇവിടേക്കെത്തി. തുടര്‍ന്ന് കെ പി വത്സലന്റെ ജന്മനാടായ ചാവക്കാട് വെസ്റ്റ് മേഖലയിലേക്ക് പ്രവേശിച്ച സ്ഥാനാര്‍ത്ഥിയെ ആവേശപൂര്‍വ്വം എതിരേറ്റു. ശേഷം തിരുവത്ര കുഞ്ചേരി വഴി പുന്നയൂര്‍ പഞ്ചായത്തിലേക്ക് പ്രവേശിച്ചു. രാത്രി പത്തോടെ അകലാട് സ്‌കൂള്‍ പരിസരത്ത് പര്യടനം അവസാനിച്ചു.
ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് വടക്കേക്കാട് പഞ്ചായത്തിലെ വൈലത്തൂരില്‍ നിന്നും സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ച് രാത്രി എട്ടോടെ പുന്നയൂരിലെ ഒറ്റയിനിയില്‍ സമാപിക്കും. ബുധനാഴ്ച്ചയും പര്യടനം തുടരും.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ എല്‍ ഡി എഫ് നേതാക്കളായ എം കൃഷ്ണദാസ്, സി സുമേഷ്, കെ കെ സുധീരന്‍, പി കെ സൈതാലിക്കുട്ടി, സുരേഷ് വാര്യര്‍, എം എ ഹാരിസ് ബാബു, ടി ടി ശിവദാസ്, പി മുഹമ്മദ് ബഷീര്‍, എം ബി ഇക്ബാല്‍ മാസ്റ്റര്‍, കെ പി വിനോദ്, കെ കെ മുബാറക്, കെ വി വിവിധ് എന്നിവര്‍ സംസാരിച്ചു.

Comments are closed.