കടപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മേഖല കമ്മറ്റി  സംഘടിപ്പിച്ച മഹല്ല് സംഗമം  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം.എം മുഹിയുദ്ധീൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു.  മേഖല പ്രസിഡൻറ് പി.സി കോയ മോൻ ഹാജി, അധ്യക്ഷത വഹിച്ചു. എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ബുഖാറയിൽ കൊച്ചു തങ്ങൾ, എ.അബ്ദുറഹ്മാൻ, എ.കെ അബ്ദുൾ കരീം, മുഹമ്മദ് ബാഖവി ബ്ലാങ്ങാട്, ഷഫീഖ് ഫൈസി, അബ്ദുസമദ് ഫൈസി, ഹംസ അഷറഫി, ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, എ.വി മുഹമ്മദ് മോൻ, സി. കോയ, എ.കെ ഖാദർഷ എന്നിവർ സംസാരിച്ചു.