കടപ്പുറം: പഞ്ചായത്തിലെ 7-ാം വാർഡിൽ സൊസൈറ്റി റോഡിൽ 5 ലക്ഷം രൂപ ചിലവിൽപണിത കാനയാണ് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയത്. രണ്ടറ്റങ്ങളിലും വെള്ളം ഒഴിഞ്ഞ് പോവാനുള്ള സൗകര്യം ചെയ്തിട്ടില്ല. കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് പെരുകിയത് പരിസരവാസികൾക്ക് ദുരിതമായി.
ഈ കാനയെ പി ഡബ്ലിയു ഡി കാനയുമായി ബന്ധിപ്പിച്ച് നിലവിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സി കരിക്കണമെന്ന് കടപ്പുറം പ്രതികരവേദി പ്രവർത്തകരായ ആർ എച്ച് സൈഫുദ്ധീൻ, താജു കറുകമാട്, ബദറു വട്ടെക്കാട്, പി എം നൗഷാദ്, റാഫി മുനക്കൽ എന്നിവർ അവിശ്യപ്പെട്ടു.