കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത് 2019-20 വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഹാളിൽ നടന്ന യോഗത്തിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് 2019-20 വർഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ വാർഡ് അടിസ്ഥാനത്തിൽ മാർക്ക് നൽകി തിരഞ്ഞെടുത്തു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഡി. വീരമണി, വി.എം.മനാഫ്, ഷംസിയ തൗഫീഖ്, മെമ്പർമാരായ കാഞ്ചന മൂക്കൻ, എം കെ ഷൺമുഖൻ, നിത വിഷ്ണുപാൽ, ശരീഫ കുന്നുമ്മൽ, ഷാലിമ സുബൈർ, പി എം മുജീബ്, പി.എ അഷ്ക്കാലി, ശ്രീബ രതീഷ്, റഫീഖടീച്ചർ, പി.വി. ഉമ്മർകുഞ്ഞി, ഷൈല മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.