കടപ്പുറം എസ്ഡിപിഐ 16-ാം വാർഡ്: നിയമബിരുദം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം : കടപ്പുറം എസ്ഡിപിഐ 16-ാം വാർഡിന്റെ നേതൃത്വത്തിൽ നിയമബിരുദം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. ബി എ.എൽഎൽബി പാസായ ഇർഫാൻ, എൽഎൽബി പാസായ മുഹമ്മദ് നയീം എന്നിവർക്കാണ് അനുമോദനം നൽകിയത്.

ഗുരുവായൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, എസ്ഡിപിഐ പഞ്ചായത്ത് ട്രഷറർ ജാഫർ വി.എ. എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി.പരിപാടിയിൽ എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ മുനീർ എ.ആർ, നിസാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Comments are closed.