ദുബൈ : ചാവക്കാട് അസോസിയേഷൻ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാജാ അബ്ദുൽ ഖാദർ ഹാജി ഓൾ ഇന്ത്യാ സെവൻസ് ഫുഡ്ബോൾ കിരീടം എഫ്.സി കോര്‍ണര്‍ വേള്‍ഡ് ഒരവങ്ങരക്ക്.
ദുബൈ ഊദ് മേത്തയിലെ ഇറാനിയന്‍ ക്ലബ്ബില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വൈ.എം.സി.എ മുട്ടത്തെ പരാജയപ്പെടുത്തിയാണ് എഫ്.സി കോര്‍ണര്‍ വേള്‍ഡ് ഒരവങ്ങര ജേതാക്കളായത്. ജേതാക്കള്‍ക്കുള്ള ട്രോഫി ഷംസുദീന്‍ നെല്ലറയും കാഷ് അവാര്‍ഡ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിയാഖത്ത് അലിയും സമ്മാനിച്ചു.
ഇ.സി.എച്ച് അല്‍ തവാര്‍ ഫെയര്‍ പ്ലേ ടീമായും അവരുടെ തന്നെ കളിക്കാരനായ ഹാരിസ് ടോപ് സ്കോറര്‍ ആയും വൈ.എം.സി.എ മുട്ടത്തിന്‍റെ റസാക്ക് മികച്ച ഗോളിയായും എഫ്.സി കോര്‍ണര്‍ വേള്‍ഡിന്‍റെ സ്രുബിന്‍ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. അസാസിയേഷൻ രക്ഷാധികാരി അബു അബ്ദുള്ള ഉദ്ഘാടനം നിർവ്വഹിച്ചു. എന്‍.ടി.വി. സീനിയർ മാർക്കറ്റിങ്ങ് മാനേജർ സൂരജ്, സലീം വലിയ കത്ത്, യൂസഫ് കരിക്കയിൽ, ജഅഫർ കണ്ണാട്ട് എന്നിവർ സംബന്ധിച്ചു. സലീം വലിയ കത്തിനെയും യൂസുഫ് കരിക്കയിലിനെയും ചടങ്ങില്‍ ആദരിച്ചു. ചാവക്കാടിന്റെ ആവേശമായ കാജാ ട്രോഫി തുടർന്നുള്ള വർഷങ്ങളിലും സംഘടിപ്പിക്കുമെന്ന് സംഘാകർ അറിയിച്ചു.
ഫോട്ടോ : ചാവക്കാട് അസോസിയേഷൻ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാജാ അബ്ദുൽ ഖാദർ ഹാജി ഓൾ ഇന്ത്യാ സെവൻസ് ഫുഡ്ബോൾ ജേതാക്കളായ എഫ്.സി കോര്‍ണര്‍ വേള്‍ഡ് ഒരവങ്ങരക്ക് ഷംസുദീന്‍ നെല്ലറ ട്രോഫി സമ്മാനിക്കുന്നു.