കാലം ചേർത്തുവച്ച കഥകൾ പ്രകാശനം ചെയ്തു

പുന്നയൂർക്കുളം : ചരിത്രമുറങ്ങുന്ന നിർമ്മാതള ചുവട്ടിൽ കാലം ചേർത്തുവച്ച കഥകൾ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കമലാ സുരയ്യ സ്മാരക മന്ദിരത്തിലെ നിർമ്മാതള ചുവട്ടിൽ നടന്ന പ്രകാശനം കർമ്മം ഡെപ്യൂട്ടി തഹസിൽദാറും പ്രഭാഷകനുമായ ഫൈസൽ പേരകം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും സാഹിത്യകാരനുമായ സുരേന്ദ്രൻ മങ്ങാട് പ്രകാശന കർമ്മം നിർവഹിച്ചു. എഴുത്തുകാരിയും സൈക്കോളജിസ്റ്റ് കൺസൾട്ടന്റും കൂടിയായ ബഹിയ പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. റഫീഖ് പട്ടേരി പുസ്തക പരിചയം നടത്തി.

പുന്നയൂർക്കുളം സാഹിത്യസമിതി കൺവീനർ അറക്കൽ ഉമ്മർ അധ്യക്ഷത വഹിച്ചു. നൂറുദ്ദീൻ വാടാനപ്പള്ളി, എം വി ജോസ്, ജലീൽ ചന്ദനത്ത്, ഹക്കീം വെളിയത്ത്, ദിവാകരൻ പനംന്തറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രചയിതാവ് അലി കണ്ണത്തയിൽ മറുപടി പ്രസംഗം നടത്തി. അലി കണ്ണത്തയലിന്റെ അഞ്ചാമത്തെ കഥാസമാഹാരമാണ് കാലം ചേർത്തുവച്ച കഥകൾ. 62 പേജുകൾ അടങ്ങിയ കഥാസമാഹാരത്തിൽ ജീവിത ചുറ്റുപാടുകളിൽ നിന്നുള്ള കഥകളുടെ നേർചിത്രങ്ങൾ അടങ്ങിയ 18 അധ്യായങ്ങളാണ് ഉള്ളത്. സൗഹൃദയ റസിഡൻസ് അസോസിയേഷനാണ് പബ്ലിക്കേഷൻ നിർവഹിക്കുന്നത്. നാലപ്പാടൻ സാംസ്കാരിക വേദി വൈസ് പ്രസിഡണ്ട് ചോ മുഹമ്മദുണ്ണി സ്വാഗതവും കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റീവ് ജനറൽ സെക്രട്ടറി ദിവാകരൻ പനന്തറ നന്ദിയും പറഞ്ഞു.

Comments are closed.