കലാശക്കൊട്ട് നിരോധിച്ചു
ചാവക്കാട്: ക്രമസമാധാനം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണ സമാപനത്തില്‍ ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് നിരോധിച്ചു. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ജോണ്‍സന്റെ സാനിധ്യത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരേസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കലാശക്കൊട്ട് നടത്തുന്നത് ക്രമസമാധാന നില തകരാന്‍ കാരണമാവുമെന്നതിനാലാണ് തീരുമാനം. ഓരോ പാര്‍ട്ടികള്‍ക്കും അനുവധിച്ചിട്ടുള്ള പെര്‍മിഷന്‍ പ്രകാരം പ്രചരണം നടത്താം. ഒരുസ്ഥലം കേന്ദ്രീകരിച്ചോ നിറുത്തിയിട്ടോ ആവരുത് പ്രചരണം. വരണാധികാരിയുടെ അനുമതിയുള്ള സ്ഥാനാര്‍്ഥിയുടെ പേരും, വാഹനത്തിന്റെ നമ്പറും എഴുതിയ പെര്‍മിറ്റ് വാഹനത്തില്‍ പതിച്ചിരിക്കണം. അല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും, ശേഷവും, വോട്ടണ്ണലിനു ശേഷവും, ജാഥ, പൊതുയോഗം, എന്നിവ നടത്തുന്നതിന് പ്രത്യോക പോലീസ് അനുമതി വേണം. കോടതി നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. നിര്‍ദേശങ്ങള്‍ അതാത് സ്ഥാനാര്‍ത്ഥികളും, നേതാക്കളും പ്രവര്‍ത്തകരോട് അറിയിക്കണമെന്നും തെരഞ്ഞെടുപ്പിന്റെ സുഖകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കണമെന്നും സി ഐ ആവശ്യപ്പെട്ടു.
തീരദേശങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കിള്‍ പരിധിയില്‍ നിരവധി പ്രശ്നബാധിത ബൂത്തുകളുണ്ട്. 2015 ലെ തെരഞ്ഞെടുപ്പില്‍ എട്ട് ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യേണ്ടിവന്നു. കൂടുതല്‍ ഫോഴ്‌സിനെ ഇറക്കിയതിനാലാണ് രംഗം ശാന്തമായത്. പ്രചരണത്തിന്റെ സമാപന ദിനത്തില്‍ ബൈക്കുകള്‍ ഉപയോഗിച്ചുള്ള സഞ്ചാരത്തിനും നിരോധനമുണ്ട്. ബൈക്കുകള്‍ ഒരേസ്ഥലം കേന്ദ്രീകരിച്ചു സഞ്ചരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തും. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷനയക്കും. ഇതിനു പുറമെ പോലീസിന്റെ നിയമ നടപടികള്‍ക്കും വിധേയമാവേണ്ടിവരും. ആര്‍ സി ഓണറും, വാഹനം ഉപയോഗിച്ചയാളുംനടപടി നേരിടേണ്ടിവരുമെന്ന് സി ഐ ജോണ്‍സന്‍ വ്യക്തമാക്കി.
Comments are closed.