കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി മരുന്നുകഞ്ഞിയും കനകപ്പൊടിയും വിതരണം ചെയ്തു

ഗുരുവായൂര്‍ : പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി മരുന്നുകഞ്ഞിയും കനകപ്പൊടിയും വിതരണം ചെയ്തു. നാരായണാലയത്തില്‍ നടന്ന ചടങ്ങ് ഭാഗവതാചാര്യന്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ടി.ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ രക്ഷാധികാരി എ. വേണുഗോപാല്‍, നഗരസഭ കൗണ്‍സിലര്‍ ശോഭഹരിനാരയണന്‍, ക്ഷേത്രം കീഴ്ശാന്തി തേലംപറ്റ വാസുദേവന്‍ നമ്പൂതിരി, അനില്‍കുമാര്‍ കല്ലാറ്റ്, ജയറാം ആലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.