ചാവക്കാട്: ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കി വരുന്ന കരുവന്നൂര്‍ കുടിവെളള പദ്ധതി പൂര്‍ത്തീകരിക്കുതിന് നഗരസഭ വിഹിതം അടക്കാന്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭ വിഹിതമായ 38 ശതമാനത്തിന്‍്റെ തുകയായ 517.8 ലക്ഷം രൂപയും എസ്റ്റാബ്ളിഷ്മെന്‍്റ് ചെലവ് ഇനത്തില്‍ 136.28 ലക്ഷം രൂപയും അടക്കാനുള്ള ഭരണാനുമതി നല്‍കാനും തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇനിയും ആവശ്യമുളള തുക 1362.78 ലക്ഷം രൂപയാണ്. നഗരസഭയില്‍ നടപ്പിലാക്കുന്ന പി.എം.എ.വൈ. പദ്ധതിക്ക് നഗരസഭ ആദ്യഗഡുവായി 56 ലക്ഷം രൂപ അനുവദിച്ചു. പരപ്പില്‍ത്താഴം ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപത്തെ 341 സെന്‍്റ് സ്ഥലം ഏറ്റെടുക്കുന്നതിന് 1.34 കോടി രൂപയും വകയിരുത്തി. 2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി ഭേദഗതിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. 2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികള്‍ക്കാവശ്യമായ വിവിധ സാധനങ്ങള്‍ വാങ്ങുന്നതിനുളള പ്രൊക്യുര്‍മെന്‍്റ് പ്ളാന്‍ കമ്മിറ്റി തീരുമാനവും യോഗത്തില്‍ അംഗീകരിച്ചു. കേരള ഭാഗ്യക്കുറി വകുപ്പിന്‍്റെ ചാവക്കാട് താലൂക്ക് തല ഓഫീസ് തുടങ്ങാന്‍ പരപ്പില്‍ താഴത്തെ വ്യവസായ സമുച്ചയത്തില്‍ മുറി അനുവദിക്കും.
ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.എച്ച്.സലാം, എം.ബി.രാജലക്ഷ്മി, എ.എ.മഹേന്ദ്രന്‍, സുബൂറ ബക്കര്‍ , സെക്രട്ടറി എം.കെ.ഗിരീഷ്, അസി.എക്സി.എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍, അസി.എഞ്ചിനീയര്‍ കെ.കെ.മനോജ്, പ്ളാന്‍ വിഭാഗം ക്ളര്‍ക്ക് പി.സജീവ് എന്നിവര്‍ സംസാരിച്ചു.