mehandi new

കടപ്പുറം ഒരുങ്ങി – നാളെക്കഴിഞ്ഞാൽ തീരം ഉത്സവ ലഹരിയിൽ

fairy tale

തൊട്ടാപ്പ് :  കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചിൽ വെച്ച് നടത്തുന്ന കടപ്പുറം ഫെസ്റ്റ്   തീരോത്സവം  2025 ജനുവരി 11 ശനിയാഴ്ച്ച മുതൽ ആരംഭിക്കും 10 ദിവസം നീണ്ടുനിൽക്കുന്ന  പരിപാടികൾ 

planet fashion

ജനുവരി 11ന്  രാവിലെ 7 മണിക്ക് കൂട്ടയോട്ടത്തോടെ തുടക്കം കുറിക്കുകയും  ജനുവരി 20ന് രാത്രി 10 മണിക്ക് വർണ്ണമഴയോടെ  സമാപിക്കുകയും ചെയ്യും. 

മെഗാ സ്റ്റേജ് ഷോ, കാർണിവൽ, സാംസ്കാരിക ഘോഷയാത്ര, വിവിധ സംഗമങ്ങൾ, പ്രദർശന വിപണന സ്റ്റാളുകൾ, പെറ്റ് ഷോ, അനുമോദനം, വിവിധ കലാ കായിക മത്സരങ്ങൾ, വനിത ഷൂട്ടൗട്ട്, സൈക്കിൾ റാലി, ഫുഡ് ഫെസ്റ്റ്, മെഹന്ദി മത്സരം, സംഗീത നിഷ, ഗസൽ സന്ധ്യ, നാടൻപാട്ട്,  സൂഫിയാനാ നൈറ്റ്, ഗാനമേള എന്നിവയ്ക്ക് പുറമേ  നാട്ടിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തീരോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹാരിസ് ബീരാൻ എം പി, എൻ കെ അക്ബർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്, ഫാദർ ഡേവിസ് ചിറമ്മൽ, മുതിർന്ന മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ, ഗാനരചയിതാവ്  ബി കെ ഹരിനാരായണൻ, നടി ജ്യുവൽ മേരി, മിമിക്രി സിനിമ ആർട്ടിസ്റ്റ് സാജൻ പള്ളുരുത്തി, ഗുരുവായൂർ എസിപി കെ എം ബിജു, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് വി എം മുഹമ്മദ് ഗസാലി, ഡോക്ടർ പി ടി ഷൗജാദ് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക,സിനിമ, മാധ്യമ, സേവന,  ജീവകാരുണ്യ, ഉദ്യോഗസ്ഥ  രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

 11ന് രാവിലെ 8 മണിക്ക് തീരോത്സവം സംഘാടകസമിതി  ചെയർമാൻ സാലിഹ ഷൗക്കത്ത് തൊട്ടപ്പ് ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ തീരോത്സവ മൈതാനിയിൽ കൊടിയുയർത്തും വൈകിട്ട് നാലിന്  ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  നഫീസകുട്ടി വലിയകത്ത് കാർണിവൽ ഉദ്ഘാടനം ചെയ്യും.

ജനുവരി 16ന്  നടക്കുന്ന സാംസ്കാരിക സംഗമത്തിനു ശേഷം  കണ്ണൂർ ശരീഫും ഫാസില ബാനുവും നേതൃത്വം നൽകുന്ന സംഗീത നിശയും, ജനുവരി 17ന് നടക്കുന്ന സ്നേഹസംഗമത്തിനു ശേഷം നാട്ടിലെ കലാകാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും പ്രശസ്ത ഗസൽ ഗായകൻ  ഷെബിയും പങ്കെടുക്കുന്നു. ജനുവരി 18ന് നടക്കുന്ന മാനവ സംഗമത്തിനു ശേഷം  രാഗാസ അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരങ്ങളും  പ്രശസ്ത സോഷ്യൽ മീഡിയ ഫെയിം  അഹമ്മദ് നജാദിന്റെ പാട്ടുകളും അരങ്ങേറും. ജനുവരി 19ന് നടക്കുന്ന സൗഹൃദ സംഗമത്തിന് ശേഷം സമീർ ബിൻസിയും ഇമാം മജ്ബൂറും അവതരിപ്പിക്കുന്ന സൂഫിയാ നൈറ്റും പ്രശസ്ത ഗായിക റൈഹാന മുത്തുവിന്റെ പാട്ടുകളും ഉണ്ടായിരിക്കും. ജനുവരി 20ന് നടക്കുന്ന സമാപന സംഗമത്തോടാനുബന്ധിച്ച് മലബാർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ ഉണ്ടായിരിക്കും. 

കടപ്പുറം പഞ്ചായത്തിൽ നിന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ഉത്സവത്തിൽ വെച്ച് ആദരിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ  ഉൽപ്പന്നങ്ങൾ വിപണത്തിനായി  പ്രത്യേക സ്റ്റാൾ തയ്യാറാക്കിയിട്ടുണ്ട്, ഡാവിഞ്ചി സുരേഷ് നിർമ്മിച്ച  വിവിധ രൂപങ്ങൾ അടങ്ങിയ സെൽഫി പോയിന്റ് തീരോത്സവത്തിൽ തയ്യാറാക്കിയിട്ടുണ്ട്.

ജനുവരി 20 ന് നടക്കുന്ന സമാപന സംഗമത്തിൽ തീരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് വിജയികളെ കണ്ടെത്തി സമ്മാന വിതരണം നടത്തും. ഒരു പവൻ സ്വർണനാണയം ഒന്നാം സമ്മാനവും അരപ്പവൻ സ്വർണനാണയം രണ്ടാം സമ്മാനവും രണ്ട് ഗ്രാം സ്വർണം നാണയം മൂന്നാം സമ്മാനവും ഒരു ഗ്രാം സ്വർണനാണയം നാലാം സമ്മാനവും കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകുന്ന സമ്മാനപദ്ധതിയുടെ ടിക്കറ്റ് നിരക്ക് 50 രൂപയാണ്. 

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, പഞ്ചായത്ത് സെക്രട്ടറി പി എസ് നിയാസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.