ചാവക്കാടിന് അഭിമാനമായി അംഗൻവാടി വിദ്യാർത്ഥി കെൻസ മെഹക്

ചാവക്കാട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ ഇൻ്റർനാഷണൽ കോൺവൊക്കേഷനിൽ പങ്കെടുത്ത് ചാവക്കാടിന് അഭിമാനമായി അകലാട് സ്വദേശി നാല് വയസ്സുകാരി കെൻസ മെഹക്. ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അൻപത് പേരിൽ ഒരാളായാണ് കെൻസ മെഹക് ന്യൂഡൽഹിയിലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇന്റർനാഷണൽ കോൺവൊക്കേഷൻ സെറെമണിയിൽ എത്തിയത്.

‘എക്സലൻസി ഇൻ ഇംഗ്ലീഷിലാണ്’ കെൻസ മെഹക് മികവ് പ്രകടിപ്പിച്ചത്. ഒരുമാസം മുൻപായിരുന്നു കെൻസ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. ഇന്ത്യ, വിയറ്റ്നാം, നേപ്പാൾ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നായി ഏറ്റവും മികച്ച പ്രകടനം നടത്തിയ അൻപതു പേരെയാണ് കോൺവൊക്കേഷൻ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്നും പങ്കെടുത്ത മൂന്നുപേരിൽ ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡ് ഹോൾഡറായ കെൻസ അകലാട് സർക്കാർ അംഗൻവാടി വിദ്യാർത്ഥിയാണ്.
അകലാട് സ്വദേശികളായ മിർബാദ്-റാഹില ദമ്പതികളുടെ മൂത്ത മകളാണ് കെൻസ മെഹക്. മാതാവ് റാഹില തിരുവത്ര കുമാർ എ യു പി സ്കൂളിലെ അധ്യാപികയാണ് (താത്കാലികം). റാഹിലയുടെ ശിക്ഷണത്തിലാണ് കെൻസയുടെ പ്രകടനം. സഹോദരി രണ്ട് വയസ്സുകാരി ഷെസ മെഹക്.

Comments are closed.