Header

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു

ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊതുയോഗവും മുൻ ജില്ലാ പ്രസിഡന്റ്‌ പി എസ് സഞ്ജയ്‌ അനുസ്മരണവും ഓണാഘോഷവും മെമ്പർഷിപ് വിതരണവും നടത്തി. ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി എബ്രഹാം ഉൽഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ എൻ വി മധു മുഖ്യ അതിഥി ആയിരുന്നു. ഐ ടി കോർഡിനേറ്റർ ഇമ്മനുവേൽ വിൻസെന്റ് മെമ്പർഷിപ് വിതരണം നിർവഹിച്ചു. ചടങ്ങിൽ വെച്ച് നിയമന അംഗീകാരം ലഭിക്കാത്ത 15 അനദ്ധ്യാപകർക്ക് ഓണകിറ്റ് നൽകി.

അന്തരിച്ച മുൻ കാല നേതാക്കളായ എൻ വിദ്യാസാഗരൻ, പി എസ് സഞ്ജയ്‌, രാജീവ്‌ എന്നിവരുടെ അനുസ്മരണം ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ മണികണ്ഠൻ നിർവഹിച്ചു.
ആശംസകൾ നേർന്നുകൊണ്ട് എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം സന്ധ്യ, പി ടി എ പ്രസിഡന്റ്‌ ആർ വി എം ബഷീർ മൗലവി, സി സി പെറ്റർ, രാജീവ്‌, വിൻസെന്റ്, ബേബി സലീന, അഞ്ജലി, കെ ശ്രീ ജിത്ത് എന്നിവർ സംസാരിച്ചു.
ചടങ്ങിന് ജില്ലാ സെക്രട്ടറി എം ദീപു കുമാർ സ്വാഗതവും, ട്രഷറർ പോൾ ജോബ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.