ചാവക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രകടനവും ധർണ്ണയും നടത്തി. വെട്ടിക്കുറച്ച റേഷനരി വിഹിതം പുനസ്ഥാപിക്കുക, സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന നയം തിരുത്തുക, കറൻസി ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ചാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സായാഹ്ന ധർണ്ണ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം പ്രസിഡന്റ് വി.സിദ്ധിഖ് ഹാജി അധ്യക്ഷനായി. ചാവക്കാട് നഗരസഭ കൗൺസിലർ ജോയ്സി ടീച്ചർ, സി.വി. വറീത് വൈദ്യർ, ഇ.ജെ.ജോർജ്ജ്‌, ഇ.കെ. ജോസഫ്, ബെന്നി ചെറുവത്തൂർ, എം.എൽ. സാബു, സി.ഐ.രാജു, കെ.കെ. ഗോപി, സി.കെ .ജോസ്, സേവ്യർ ചീരൻ, സി. ഒ  സെബാസ്ത്യൻ എന്നിവർ പ്രസംഗിച്ചു.