Header

കേരള ചരിത്ര ക്വിസ് മത്സരം നടന്നു

history quizചാവക്കാട്: സംസ്ഥാന പുരാരേഖാ വകുപ്പ് എറണാകുളം റീജിയന്‍റെയും വിദ്യഭ്യാസ വകുപ്പിന്‍റേയും നേതൃത്വത്തില്‍ ചരിത്ര ക്വിസ് സംഘടിപ്പിച്ചു. മണത്തല ഗവ. ഹൈസ്‌ക്കൂളില്‍ നടന്ന ക്വിസ് ഡിഇഒ ഇന്‍ചാര്‍ ജ് രാജി സിദ്ധന്‍ ഉല്‍ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ ത്ഥകള്‍ക്കു വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ വിദ്യാഭ്യാസ ജില്ലയിലെ 48 സ്‌കൂള്‍ പങ്കെടുത്തു. വടക്കാഞ്ചേരി ജിജിഎച്ച്എസ് സ്‌കൂളിലെ ശ്രീഷ്മ പി ആര്‍ , കൃഷ്‌ണേന്ദു എം കെ എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനവും, എരുമപ്പെട്ടി ജിഎച്ച്എസ്എസിലെ അമല്‍ എം കെ, ബ്രിസ്റ്റോ ബ്രൂസ് എന്നീ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരാരേഖാ വകുപ്പ് ഉദ്യോഗസ്ഥനായ വി പ്രേംകുമാര്‍, മണത്തല ജിഎച്ച്എസ് ഹെഡ്മിസ്ട്രസ് ഒ കെ സതി, ക്വിസ് മാസ്റ്റര്‍ സി വി വിന്‍സെന്‍റെ എന്നിവര്‍ സംസാരിച്ചു.

Comments are closed.