മഹാശ്വേതാ ദേവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ച് കൂനമൂച്ചി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ഗുരുവായൂര്‍: കണ്ടാണശേരിയും അരിയന്നൂരും സന്ദര്‍ശിച്ച മഹാശ്വേതാ ദേവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ച് കൂനമൂച്ചി. 2011 ജൂണ്‍ രണ്ടിന് കോവിലന്റെ ചരമ വാര്‍ഷിക ദിനത്തിലെ അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മഹാശ്വേത ദേവി കണ്ടാണശേരിയില്‍ എത്തിയിരുന്നു.
കൂനംമൂച്ചി സെന്ററില്‍ സ്ഥാപിച്ച ഛായാചിത്രത്തിന് മുന്നില്‍ ദീപാര്‍ച്ചന നടത്തി. പ്രഫ. പി. നാരായണ മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ.ഡി.ആന്റു, ടി.എ.വാമനന്‍, ജെയ്‌സണ്‍ ചാക്കോ, പി.എസ്.നിഷാന്ത്, പി.ജെ. സ്റ്റൈജു, എന്‍.ഹരീഷ്, പ്രഫ.കൃഷ്ണകുമാരി, സുധാകരന്‍ വടുതല എന്നിവര്‍ സംസാരിച്ചു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.