ചാവക്കാട് : നഗരസഭയുടെ കൂട്ടുങ്ങൽ ചത്വര കവാടത്തിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ സ്വാഗതം പറഞ്ഞു. മഞ്ജുഷ സുരേഷ്, ടി എസ് ബുഷ്‌റ, വിവിധ കക്ഷി രാഷ്രീയ നേതാക്കളായ എം കൃഷ്ണ ദാസ്, വി സിദ്ധീഖ് ഹാജി, ലാസർ പേരകം, കാദർ, പി കെ സൈതാലിക്കുട്ടി, കുടുംബശ്രീ ചെയർപേഴ്‌സൺ പ്രീജ ദേവദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. എക്സിക്യു്ട്ടീവ് എഞ്ചിനീയർ ഗീതാ കുമാരി നന്ദി പറഞ്ഞു.
ഗൃഹശ്രീ നിർമിച്ച വീടിന്റെ താക്കോൽ ദാനവും അജൈവ മാലിന്യ സാസ്‌കാരണത്തിനായി നഗരസഭയിൽ രൂപീകരിച്ച ഹരിതകർമ്മ സേനയുടെ മാലിന്യ ശേഖരണത്തിനു അനുവദിച്ച വാഹനത്തിന്റെ താക്കോൽ ദാനവും ചടങ്ങിൽ നടന്നു.