mehandi new

പ്രോഗ്രസ്സീവ് ചാവക്കാട് കെ.പി വത്സലൻ രക്തസാക്ഷി ദിനം ആചരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ദുബായ്: പ്രോഗ്രസ്സീവ് ചാവക്കാട് കെ.പി വത്സലൻ പതിനാലാമത് രക്തസാക്ഷി ദിനം ആചരിച്ചു. കോവിഡ് 19 ഭീതിയുടെ പ്രത്യേക സാഹചര്യത്തിൽ വാട്ട്സ് ആപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.
വത്സലനെ അനുസ്മരിച്ചുകൊണ്ട് സിപിഐഎം ഏരിയ കമ്മറ്റി അംഗം എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ, സിപിഐഎം ഏരിയ കമ്മറ്റി അംഗം റ്റി.വി സുരേന്ദ്രൻ, പ്രോഗ്രസ്സീവ് സെൻട്രൽ കമ്മറ്റി അംഗങ്ങൾ ഷാഹു കണ്ണാട്ട്, ബോസ് കുഞ്ചേരി, സൈഫു മണത്തല, മറ്റ് ദുബായ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിഹാദ് തെരുവത്ത്, അഷ്ഫാഖ് കോട്ടപ്പുറം, മനാഫ് ആലുങ്ങൽ, സക്കാഫ് വട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രസ്സീവ് ചാവക്കാടിന്റെ അംഗങ്ങളും ഓർമ്മകൾ പങ്കു വെച്ചു.
സെൻട്രൽ കമ്മറ്റി കൺവീനർ ശ്രീബി കുഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുയാസ് ഖാലിദ് സ്വാഗതവും ഫിറോസ് മണത്തല നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.