mehandi new

വൈദ്യുതി അപകടസാധ്യത അറിയിക്കാൻ കെഎസ്ഇബിയുടെ എമർജൻസി വാട്സാപ് സംവിധാനം

fairy tale

ചാവക്കാട് : പൊതുജനങ്ങൾക്ക് വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അറിയിക്കാൻ പ്രത്യേക വാട്സാപ് സംവിധാനം നിലവിൽ വന്നു. കെഎസ്ഇബിയുടെ എമർജൻസി നമ്പരായ 9496010101 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയക്കാം. അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ  ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺനമ്പർ തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം. കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദ്ദേശമുൾപ്പെടെ കൈമാറും. 

കഴിഞ്ഞ വർഷം കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട 123അപകടങ്ങളുണ്ടായി.അതിൽ 54പേരാണ് മരിച്ചത്. 2022ൽ 164അപകടങ്ങളിൽ 64പേരും മരിച്ചു. 9496010101 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളളതാണെന്നും പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പരിലാണ് വിളിക്കേണ്ടതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. 

Royal footwear

Comments are closed.