Header

തീരഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കുടിലുകള്‍ നീക്കം ചെയ്യണമെന്ന് താലൂക്ക് വികസന സമിതിയ യോഗം

ചാവക്കാട്: തീരമേഖലയില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറ്റം നടത്തുമ്പോള്‍ അവര്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്ന പുന്നയൂര്‍ പഞ്ചായത്ത് അധികൃതരുള്‍പ്പടെയുള്ളവരുടെ നടപടിയില്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികളുടെ ശക്തമായ പ്രതിഷേധം.
പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ തെക്കെ മദ്രസ, നാലാം കല്ല്, അകലാട് കാട്ടിലെ പള്ളി, ഒറ്റയിനി ബീച്ചുകളില്‍ ഭൂമാഫിയ കയ്യേറി അനധികൃതമായി വീടുകള്‍ നിര്‍മ്മിച്ച് മറിച്ചു വില്‍ക്കുന്നുവെന്നും പഞ്ചായത്ത് അധികൃതരെ സ്വാധീനിച്ച് താല്‍ക്കാലിക നമ്പര്‍ നേടുകയും വൈദ്യുതി കണക്ഷന്‍ എടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ പ്രതിനിധി അഡ്വ.പി മുഹമ്മദ് ബഷീര്‍, എന്‍.സി.പി പ്രതിനിധി എം.കെ ഷംസുദ്ധീന്‍ എന്നിവരാണ് വെവ്വേറെ പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. തീരമേഖലയില്‍ കയ്യേറിയ ഭൂമിയില്‍ നിര്‍മ്മിച്ച കുടിലുകള്‍ക്ക് വൈദ്യുതി കണ്ക്ഷന്‍ ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുള്ള താമസ സര്‍ട്ടിഫിക്കറ്റുകളില്‍ പലതും വ്യാജമായി നിര്‍മ്മിച്ചിട്ടുള്ളതാണെന്ന് അഡ്വ.ബഷീര്‍ ആരോപിച്ചു. മണ്ണൊലിപ്പ് തടഞ്ഞ് തീരസംരക്ഷണത്തിന് വനം വകുപ്പ് വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടി നശിപ്പിച്ച് അനധികൃതമായി കുടിലുകള്‍ നിര്‍മ്മിച്ചവര്‍ക്കും അവര്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കാന്‍ തയ്യാറായ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചാവക്കാട് നഗരസഭയുടെ വടക്കേയറ്റം മുതല്‍ പുന്നയൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന തീര മേഖലയിലാണ് സര്‍ക്കാര്‍ സ്ഥലം വ്യാപകമായി കയ്യേറി കുടില്‍ കെട്ടിയുണ്ടാക്കുന്നത്. മേഖലയില്‍ 500 ഓളം കയ്യേറ്റം നടന്നതായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ തന്നെ സമ്മതിക്കുണ്ടെങ്കിലും നടപടിയെടുക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് അംഗങ്ങള്‍ ആക്ഷേപമുയര്‍ത്തി.
സാമൂഹ്യ വനം വകുപ്പ് വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടി നശിപ്പിച്ച് അതിനിടയിലാണ് വീടുകള്‍ പണിത് താമസിക്കുത്. ഇതിന്നായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.എം പ്രതിനിധികളായ പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയോടെയാണ് കയ്യേറ്റം നടക്കുന്നതും പഞ്ചായത്തില്‍ നിന്ന് അനുകൂല രേഖകള്‍ സമ്പാദിക്കുന്നതെന്നും അംഗങ്ങള്‍ ആരോപിച്ചു. വര്‍ഷക്കാല കെടുതികള്‍ക്കിരയാവുന്നര്‍ക്കുള്ള നഷ്ടപരിഹാരം ഉടനെ എത്തിക്കണമെന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധി തോമസ് ചിറമ്മല്‍ ആവശ്യപ്പെട്ടു. താലുക്ക് വികസന സമിതിയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ പരിഹാരം കാണുന്നില്ലെന്നും ബന്ധപ്പെട്ട വകുപ്പ് അധികാരികളെ വിളിച്ചു വരുത്തി നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ജനതാദള്‍ എസ് പ്രിതിനിധി ലാസര്‍ പേരകം ആവശ്യപ്പെട്ടു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഉമര്‍ അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് കെ.ജെ ചാക്കോ, കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ടി.പി.ഷാഹു, കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധി കെ അബൂബക്കര്‍, തതാലൂക്ക് ഡപ്യൂട്ടി താഹസില്‍ദാര്‍മാരായ ടി ബ്രീജകുമാരി, സുജിത് എന്നിവര്‍ സംസാരിച്ചു.

impact

thahani steels

Comments are closed.