mehandi banner desktop

വയോജനങ്ങൾക്ക് കട്ടിൽ നൽകി

fairy tale

planet fashion

പുന്നയൂർക്കുളം: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. അണ്ടത്തോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സൈനബ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എച്ച് ആബിദ്, ഷിനോദ്, സുഭാഷ്, ബുഷറ സുബൈർ, ശോഭ പ്രേമൻ, സെലീന തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ 45 ഗുണഭോക്താക്കള്‍ക്ക് കട്ടിലുകള്‍ കൈമാറി. വാർഡ് മെമ്പർ സെമീറ സക്കരിയ സ്വാഗതവും സൂപ്പർവൈസർ ഐ.സി.ഡി.എസ് രമ്യ നന്ദിയും പറഞ്ഞു.

Comments are closed.