ലീഡറുടെ പതിനഞ്ചാമത് ഓർമദിനം ആചരിച്ചു

ചാവക്കാട് : കേരള രാഷ്ട്രീയത്തിലെ ലീഡർ കെ കരുണാകരന്റെ പതിനഞ്ചാമത് ഓർമ്മ ദിനത്തിൽ ചാവക്കാട് ഐഎൻടിയുസി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മോട്ടോർ ഫെഡറേഷൻ പ്രസിഡന്റ് ആർ എം റൗഫ് അധ്യക്ഷ വഹിച്ചു.

ഐഎൻടിയുസി ബ്ലോക്ക് ഭാരവാഹികളായ കെ കെ ഹിറോഷ്, രാജൻപനക്കൽ, എ കെ മുഹമ്മദാലി, ആർ എം അബൂബക്കർ, ആർ കെ ഷാബിർ, മുസ്തഫ മണത്തല, സി പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

Comments are closed.