മമ്മിയൂര്‍ : ഗുരുവായൂര്‍ എല്‍ എഫ് കോളേജ് 2018-19 അദ്ധ്യയന വര്‍ഷത്തെ കോളേജ് യൂണിയന്‍, ഫൈന്‍ആര്‍ട്സ് ക്ലബ് എന്നിവയുടെ ഉദ്ഘാടനം സിനി ആര്‍ടിസ്റ്റും പിന്നണിഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. മോളി ക്ലെയര്‍ അധ്യക്ഷത വഹിച്ചു. കോളേജ് ചെയര്‍പേഴസന്‍ പൂജ ഉണ്ണികൃഷ്ണന്‍, ഫൈന്‍ആര്‍ട്സ് സെക്രട്ടറി വി എസ് ആന്‍സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.